Posts

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും

ചിത്രം:കന്മദം (Kanmadam) രചന:ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം:രവീന്ദ്രന്‍ ആലാപനം: യേശുദാസ്‌ ............................................................ മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍ മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍ ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം ആരാരിരം മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍ മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍ ഇരുളുമീ ഏകാന്ത രാവില്‍ തിരിയിടും വാര്‍ത്തിങ്കളാക്കാം മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാക്കാം ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റുവാങ്ങാം ഒരു കുളിര്‍ത്താരാട്ടായ്  നീ വാര്‍ക്കും കണ്ണീരിന്‍ കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം                             മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍ മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍ കവിളിലെ കാണാനിലാവില്‍ കന...

തൂ ബഡി മാഷാ അള്ളാ

രവീന്ദ്രൻ കെ ജെ യേശുദാസ് ഹിസ് ഹൈനസ്സ് അബ്ദുള്ള ........................................................................ ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്.. മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ തേരി ബാഹോം മേം അബ് ഗുസ്‌രേ,,, തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള തേരാ ജല്‍‌വാ സുഭാനള്ളാ കഭി ഷബ്‌നം കഭി ഷോലാ മേം മജ്‌നൂ തൂ ഹേ മേരി ലൈലാ ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ] ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ കിസ് ബാത് കാ ശര്‍‌മാനാ തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ ന ചലേഗാ ബഹാനാ ഹുസ്‌ന് ലാജവാബ് ഹേ ഹുസ്‌ന് ലാജവാബ് ഹേ ഖുലീ ഹുയീ കിതാബ് ഹേ ഖുലീ ഹുയീ കിതാബ് ഹേ പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ ഹം നഹി ബേഗാനേ മാനേ യാ ന മാനേ ഹം തേരേ ദീവാനേ   [ തൂ ബഡി ] ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ .... യേ അദായേ കമാല്‍ ഹേ.. ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ... ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ തൂ ഹോഠോം സേ പിലാ ദേ രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ തൂ ഗുല്‍ നയാ...

ദേവസഭാതലം രാഗിലമാകുവാൻ

Image
Music: രവീന്ദ്രൻ Lyricist: കൈതപ്രം ദാമോദരൻ Singer: കെ ജെ യേശുദാസ്രവീന്ദ്രൻ Raaga: രാഗമാലിക Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള ................................................................................ ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം സ്വാഗതം സരിഗമപ രിഗമപധ ഗമപധനി മപധനിസ സനിധപ മഗരി സ സ - ഷഡ്ജം സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സ മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം ആമോദകാരകസ്വരം... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം സരിഗമപധനിസ ഗരിസനിധപധനി മാധവശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം മമമ മനിധപ പപപ... മഗരി നിനിനി രിഗമ പപപ - പഞ്ചമം പ മപ സപ നിധപ പ പ പ പ പഞ്ചമം വസന്തകോകിലസ്വനം സ്വനം ...

പ്രമദവനം വീണ്ടും

രവീന്ദ്രൻ കൈതപ്രം ദാമോദരൻ കെ ജെ യേശുദാസ് Raaga: ജോഗ് ഹിസ് ഹൈനസ്സ് അബ്ദുള്ള ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ആ ......ആ ......ആ .....ആ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു- മിഴിനീർ കണമാം ഞാൻ (2) കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ..... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ഏതേതോ കഥയിൽ യമുനയിലൊരു- വനമലരായൊഴുകിയ ഞാൻ (2) യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായഹ്നം പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ

ആ...ആ...ആ.. സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം.. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണു താലി മംഗളം നീയും വരന്റെ പെങ്ങളായിനിന്നു വേണം ചടങ്ങു മോടിയാക്കുവാന്‍ മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളില്‍ പറ പറക്കണം (സുന്ദരീ..) സൂനചാരുനീ വാ രീകോര്‍വലേരാ സാ ഗമധാനിസ ഗമധാനിസ ആരോരും ഇല്ലാത്ത കാലത്തു നീയെന്റെ ചാരത്തു വന്നെങ്കിലും സുന്ദരീ സുന്ദരീ... താഴത്തും വെക്കാതെ തോളത്തും വെക്കാതെ മീനാക്ഷിയായെന്നില്‍ നീ (ആരോരും...) പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ് (സുന്ദരീ..) ആ..ആ..ആ..ല..ലാ.ലാ..ലാ കൊണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ സുന്ദരീ..സുന്ദരീ.. കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത മാതാന്നപൂര്‍ണ്ണേശ്വരീ പുയാപ്പള നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു് കയ്യാങ്കളി കൂട്ടുന്നെടോ.... ഹ..ഹ..ഹ (സുന്ദരീ...)

മധുരം ജീവാമൃത ബിന്ദു

ജോൺസൺ കൈതപ്രം ദാമോദരൻ കെ ജെ യേശുദാസ് രാഗം:പീലു ചെങ്കോൽ ****************** ആ..ആ..ആ മധുരം ജീവാമൃത ബിന്ദു.. (3) ഹൃദയം പാടും ലയസിന്ധു മധുരം ജീവാമൃത ബിന്ദു.. സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ ഏകാന്ത യാമവീചിയിൽ.. (2) താന്തമാണെങ്കിലും ആ..ആ താന്തമാണെങ്കിലും പാതിരാക്കാറ്റിലും വാടാതെ നിൽക്കുമെന്റെ ദീപകം പാടുമീ സ്നേഹരൂപകം പോലെ (മധുരം..) ചേതോവികാരമേ നിറയൂ വീണ്ടുമെൻ ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ നീഹാര ബിന്ദു ചൂടുവാൻ.. (2) താന്തമാണെങ്കിലും ആ.ആ.ആ ശാന്തമാണെങ്കിലും  സ്വപ്നവേഗങ്ങളിൽ വീഴാതെ നിൽക്കുമെന്റെ ചേതന.. നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..)

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

Music: എസ് ബാലകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: എം ജി ശ്രീകുമാർ Raaga: ചാരുകേശി Film/album: ഗോഡ്‌ഫാദർ ....................................................... നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷസാഗരം ശാന്തമാകുമോ അകലെയകലെ എവിടെയോ നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...) നീലമേഘമേ നിന്റെയുള്ളിലെ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീർക്കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിൻ കേഴും മനം ഏതേതോ കനവിന്റെ കനിവിന്റെ തീരങ്ങളിൽ നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...) പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവിൽ നീ യാത്രയാകയോ നീന്തി നീന്തി നിൻ പാൽ നയമ്പുകൾ പാതി തേഞ്ഞതും നീ മറന്നുവോ ശശികാന്തമായ് അലിയുന്നു നിൻ ചിരിയുണ്ണുവാൻ കിളിമാനസം ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)