മധുരം ജീവാമൃത ബിന്ദു

ജോൺസൺ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
രാഗം:പീലു
ചെങ്കോൽ
******************
ആ..ആ..ആ
മധുരം ജീവാമൃത ബിന്ദു.. (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു..
സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീചിയിൽ.. (2)
താന്തമാണെങ്കിലും ആ..ആ
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ
(മധുരം..)
ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാര ബിന്ദു ചൂടുവാൻ.. (2)
താന്തമാണെങ്കിലും ആ.ആ.ആ
ശാന്തമാണെങ്കിലും  സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന..
നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..)

Comments

Popular posts from this blog

നഗുമോ ഓ മു ഗനലേ

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും