Posts

Showing posts from October, 2017

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും

ചിത്രം:കന്മദം (Kanmadam) രചന:ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം:രവീന്ദ്രന്‍ ആലാപനം: യേശുദാസ്‌ ............................................................ മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍ മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍ ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം ആരാരിരം മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍ മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍ ഇരുളുമീ ഏകാന്ത രാവില്‍ തിരിയിടും വാര്‍ത്തിങ്കളാക്കാം മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാക്കാം ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റുവാങ്ങാം ഒരു കുളിര്‍ത്താരാട്ടായ്  നീ വാര്‍ക്കും കണ്ണീരിന്‍ കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം                             മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍ മുന്നാഴി ചെങ്കനലായ്  നിന്നുലയില്‍ വീഴുമ്പോള്‍ കവിളിലെ കാണാനിലാവില്‍ കന...

തൂ ബഡി മാഷാ അള്ളാ

രവീന്ദ്രൻ കെ ജെ യേശുദാസ് ഹിസ് ഹൈനസ്സ് അബ്ദുള്ള ........................................................................ ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്.. മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ തേരി ബാഹോം മേം അബ് ഗുസ്‌രേ,,, തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള തേരാ ജല്‍‌വാ സുഭാനള്ളാ കഭി ഷബ്‌നം കഭി ഷോലാ മേം മജ്‌നൂ തൂ ഹേ മേരി ലൈലാ ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ] ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ കിസ് ബാത് കാ ശര്‍‌മാനാ തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ ന ചലേഗാ ബഹാനാ ഹുസ്‌ന് ലാജവാബ് ഹേ ഹുസ്‌ന് ലാജവാബ് ഹേ ഖുലീ ഹുയീ കിതാബ് ഹേ ഖുലീ ഹുയീ കിതാബ് ഹേ പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ ഹം നഹി ബേഗാനേ മാനേ യാ ന മാനേ ഹം തേരേ ദീവാനേ   [ തൂ ബഡി ] ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ .... യേ അദായേ കമാല്‍ ഹേ.. ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ... ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ തൂ ഹോഠോം സേ പിലാ ദേ രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ തൂ ഗുല്‍ നയാ...

ദേവസഭാതലം രാഗിലമാകുവാൻ

Image
Music: രവീന്ദ്രൻ Lyricist: കൈതപ്രം ദാമോദരൻ Singer: കെ ജെ യേശുദാസ്രവീന്ദ്രൻ Raaga: രാഗമാലിക Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള ................................................................................ ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം സ്വാഗതം സരിഗമപ രിഗമപധ ഗമപധനി മപധനിസ സനിധപ മഗരി സ സ - ഷഡ്ജം സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സ മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം ആമോദകാരകസ്വരം... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം സരിഗമപധനിസ ഗരിസനിധപധനി മാധവശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം മമമ മനിധപ പപപ... മഗരി നിനിനി രിഗമ പപപ - പഞ്ചമം പ മപ സപ നിധപ പ പ പ പ പഞ്ചമം വസന്തകോകിലസ്വനം സ്വനം ...

പ്രമദവനം വീണ്ടും

രവീന്ദ്രൻ കൈതപ്രം ദാമോദരൻ കെ ജെ യേശുദാസ് Raaga: ജോഗ് ഹിസ് ഹൈനസ്സ് അബ്ദുള്ള ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ആ ......ആ ......ആ .....ആ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു- മിഴിനീർ കണമാം ഞാൻ (2) കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ..... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ഏതേതോ കഥയിൽ യമുനയിലൊരു- വനമലരായൊഴുകിയ ഞാൻ (2) യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായഹ്നം പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ

ആ...ആ...ആ.. സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം.. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണു താലി മംഗളം നീയും വരന്റെ പെങ്ങളായിനിന്നു വേണം ചടങ്ങു മോടിയാക്കുവാന്‍ മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളില്‍ പറ പറക്കണം (സുന്ദരീ..) സൂനചാരുനീ വാ രീകോര്‍വലേരാ സാ ഗമധാനിസ ഗമധാനിസ ആരോരും ഇല്ലാത്ത കാലത്തു നീയെന്റെ ചാരത്തു വന്നെങ്കിലും സുന്ദരീ സുന്ദരീ... താഴത്തും വെക്കാതെ തോളത്തും വെക്കാതെ മീനാക്ഷിയായെന്നില്‍ നീ (ആരോരും...) പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ് (സുന്ദരീ..) ആ..ആ..ആ..ല..ലാ.ലാ..ലാ കൊണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ സുന്ദരീ..സുന്ദരീ.. കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത മാതാന്നപൂര്‍ണ്ണേശ്വരീ പുയാപ്പള നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു് കയ്യാങ്കളി കൂട്ടുന്നെടോ.... ഹ..ഹ..ഹ (സുന്ദരീ...)

മധുരം ജീവാമൃത ബിന്ദു

ജോൺസൺ കൈതപ്രം ദാമോദരൻ കെ ജെ യേശുദാസ് രാഗം:പീലു ചെങ്കോൽ ****************** ആ..ആ..ആ മധുരം ജീവാമൃത ബിന്ദു.. (3) ഹൃദയം പാടും ലയസിന്ധു മധുരം ജീവാമൃത ബിന്ദു.. സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ ഏകാന്ത യാമവീചിയിൽ.. (2) താന്തമാണെങ്കിലും ആ..ആ താന്തമാണെങ്കിലും പാതിരാക്കാറ്റിലും വാടാതെ നിൽക്കുമെന്റെ ദീപകം പാടുമീ സ്നേഹരൂപകം പോലെ (മധുരം..) ചേതോവികാരമേ നിറയൂ വീണ്ടുമെൻ ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ നീഹാര ബിന്ദു ചൂടുവാൻ.. (2) താന്തമാണെങ്കിലും ആ.ആ.ആ ശാന്തമാണെങ്കിലും  സ്വപ്നവേഗങ്ങളിൽ വീഴാതെ നിൽക്കുമെന്റെ ചേതന.. നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..)

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

Music: എസ് ബാലകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: എം ജി ശ്രീകുമാർ Raaga: ചാരുകേശി Film/album: ഗോഡ്‌ഫാദർ ....................................................... നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷസാഗരം ശാന്തമാകുമോ അകലെയകലെ എവിടെയോ നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...) നീലമേഘമേ നിന്റെയുള്ളിലെ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീർക്കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിൻ കേഴും മനം ഏതേതോ കനവിന്റെ കനിവിന്റെ തീരങ്ങളിൽ നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...) പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവിൽ നീ യാത്രയാകയോ നീന്തി നീന്തി നിൻ പാൽ നയമ്പുകൾ പാതി തേഞ്ഞതും നീ മറന്നുവോ ശശികാന്തമായ് അലിയുന്നു നിൻ ചിരിയുണ്ണുവാൻ കിളിമാനസം ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്

ജോൺസൺ കൈതപ്രം ദാമോദരൻ എം ജി ശ്രീകുമാർ ജോളി എബ്രഹാം ചമയം ....................................................... അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് (അന്തി) ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി) മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2) നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2) വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ മീനാണെങ്കിപ്പെടയ്ക്കൂലേ (അന്തിക്കടപ്പുറത്ത്) കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (കടലി) അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (അക്കരെ) മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തി) താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ ...

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു

രവീന്ദ്രൻ ബിച്ചു തിരുമല കെ ജെ യേശുദാസ് Raaga: ശിവരഞ്ജിനി ചിരിയോ ചിരി .............................................. ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.... ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയിൽ കരപരിലാളന ജാലം..... ജാലം.. ഇന്ദ്രജാലം...അതിലോല ലോലം... ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.... ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ.. പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺ‌തൂവൽ കൊടിപോലഴകേ.. (ഏഴു സ്വരങ്ങളും) ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ.. ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ (ഏഴു സ്വരങ്ങളും)

ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ

ജോൺസൺ കൈതപ്രം ദാമോദരൻ കെ ജെ യേശുദാസ് സല്ലാപം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഉം ...ഉം..ഉം... ആ...ആ...ആ‍... ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ ഇളമാൻ കിടാവേ ഉറക്കമായോ.. വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ ശാലീന പൌർണ്ണമി ഉറങ്ങിയോ.. പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം എന്നോമലാളിനിന്നു നീ നൽകിയോ (2) ഏകാകിനിയവൾ വാതിൽ തുറന്നുവോ എന്തെങ്കിലും പറഞ്ഞുവോ എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ (ചന്ദന....) കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം മാറോടു ചേർത്തു മെല്ലെയിന്നോതിടും (2) നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ കാതോരമായ് മൊഴിഞ്ഞിടും ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും ( ചന്ദന..)

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം

ജോൺസൺ കൈതപ്രം ദാമോദരൻ കെ ജെ യേശുദാസ് Raaga: കല്യാണി ഞാൻ ഗന്ധർവ്വൻ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം സായാഹ്നസാനുവില്‍ വിലോലമേഘമായ്.. അഴകിന്‍ പവിഴം.. പൊഴിയും നിന്നില്‍.. അമൃതകണമായ് സഖീ ധന്യനായ്.. [ദേവാങ്കണങ്ങള്‍] സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2) ചൈത്രവേണുവൂതും അ അ അ അ...അ അ അ ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങള്‍] ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍ സ ഗ ഗ.. സ ഗ മ പ.. മ ധ പ.. മ പ മ മ ധ നി സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ മ ഗ സ നി ധ പ ധ നി സ പ മ ഗ...... ആലാപമായി.. സ്വരരാഗ ഭാവുകങ്ങള്‍.. ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2) വരവല്ലകി തേടും.. ആ. അ അ അ... അ അ അ.. വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍ സ്നേഹസാന്ദ്രമാകുമീ വേദിയില്‍... [ദേവാങ്കണങ്ങള്‍]

ഇലകൊഴിയും ശിശിരത്തില്‍

Music: മോഹൻ സിത്താര Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി Singer: കെ ജെ യേശുദാസ് Raaga: മിശ്രശിവരഞ്ജിനി Film/album: വർഷങ്ങൾ പോയതറിയാതെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഉം ..ഉം...ഉം...ഉം..ഉം..... ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ മറഞ്ഞുപോയീ ആ മന്ദഹാ‍സം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....) ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ (ഇലകൊഴിയും....) പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോതി വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍ മറക്കുവാനാകുമോ ആ ദിവ്യരാഗം ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

ഹരിമുരളീ രവം

Music: രവീന്ദ്രൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ ജെ യേശുദാസ് Raaga: സിന്ധുഭൈരവി Film/album: ആറാം തമ്പുരാൻ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഹരിമുരളീ രവം... ഹരിത വൃന്ദാവനം.. പ്രണയ സുധാമയ മോഹന ഗാനം (ഹരി..) മധുമൊഴി രാധേ നിന്നെ തേടി... (2) അലയുകയാണൊരു മാധവ ജന്മം അറിയുകയായീ അവനീ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൌനം നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു പൊന്‍ തിരിയായവനെരിയുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...) കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭനിലാപ്പൂ പൊഴിയുവതെന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരള വിഷാദം പടരുവതെന്തേ പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും (ഹരി...)

ഹൃദയം കൊണ്ടെഴുതുന്ന കവിത

ശ്യാം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് Raaga: ശിവരഞ്ജിനി അക്ഷരത്തെറ്റ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിൻ ഭാഷ അർഥം അനർഥമായ് കാണാതിരുന്നാൽ അക്ഷരതെറ്റു വരുത്താതിരുന്നാൽ അത് മഹാ കാവ്യം ദാമ്പത്യം ഒരു മഹാ കാവ്യം [ഹൃദയം] പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെ ആടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴക്കും താളം (2) തിരുത്തലിലൂടെ ഉണരും പ്രവാഹം ഈ ജീവ ഗാന പ്രവാഹം [ഹൃദയം] തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ വർഷം കൊണ്ടും വസന്തം കൊണ്ടും (2) വേനലിൽ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം. [ഹൃദയം ]

കളിപ്പാട്ടമായ് കണ്‍‌മണി

രവീന്ദ്രൻ കോന്നിയൂർ ഭാസ് കെ ജെ യേശുദാസ് ഹരികാംബോജി കളിപ്പാട്ടം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍...(2) നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ.. കളിപ്പാട്ടമായ് കണ്മണി നിന്റെ മുന്നിൽ മനോവീണ മീട്ടുന്നു ഞാൻ. മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ--(2) മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ.. കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍.. മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍.. തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍ ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ... കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍.. നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്...

കനകനിലാവേ തുയിലുണരൂ

എസ് പി വെങ്കിടേഷ് കൈതപ്രം ദാമോദരൻ കെ ജെ യേശുദാസ് കെ എസ് ചിത്ര കൗരവർ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, കനകനിലാവേ തുയിലുണരൂ തരള വസന്തം വരവായി പാപമ ഗമഗമ (2) പാ പ സ നീ പാ മാഗ പാപമ ഗമഗമ (2) പാ പ സ നീ പാ മാഗ സാ മാമാമാമാഗ സാസസാ ഗസ നി നി നി സാസാ‍സ ഗമപാ മപനീ പനിസാ നിസനിപ മഗപമ ഗമപാ മപനീ പനിസാ കനകനിലാവേ തുയിലുണരൂ തരള വസന്തം വരവായി മലയോല പൂഞ്ചോലയിൽ തളിരാമ്പൽക്കുടം തോർന്നുലഞ്ഞു പോയ് കളി മൺ വീണയിൽ സ്വരമേളങ്ങളിൽ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം ധന ധീംധ ധീംതനന   ധീം ധ ധീംതനന  ധീംധ ധീംതനന  ധിരനാ ഇനിയും പ്രണയം വിടരാൻ   (കനക..) കിന്നാരകാറ്റിൻ കനിവുണർന്നു ഹൃദയാകാശത്തിലേങ്ങോ (2) കുടമുല്ല കൊടി നിവരും കുറുമാട്ടിക്കാവുകളിൽ (2) ഇതളായ് പൊഴിയും മഞ്ഞിൽ വനനിഴലിളകും മുടിയിൽ വർണ്ണം ചൊരിയാൻ (കനക..) മൈലാഞ്ചിക്കയ്യിൽ പവിഴമോടെ മാറിൽ മറിമാൻ കുരുന്നോടെ (2) മൂവന്തി കസവണിയും മിന്നാര ചിരി മുത്തേ (2) പനിനീർ പുഴയിൽ നീളെ കുളിരൊളി വിതറാൻ ഇതിലേ   ഉണരൂ ഉണരൂ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി ...

കരകാണാ കടലലമേലേ

നാടോടിക്കാറ്റ് യൂസഫലി കച്ചേരി മ്യൂസിക്: ശ്യാം ************** തെയ് തെയ് തെയ് തെയ് തെയ്യം താരാ തെയ്--(2) കരകാണാ കടലലമേലേ... മോഹ പൂം കുരുവി പറന്നേ.. അറബിപൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ.. കരകാണാ കടലലമേലെ മോഹപ്പൂം കുരുവി പറന്നേ--(2) അറബി പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളംതെന്നാലീണം പാടിവാ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ് തെയ് കരകാണാ കടലലമേലെ മോഹപ്പൂം കുരുവി പറന്നേ അറബി പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളംതെന്നാലീണം പാടിവാ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ് തെയ് *ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം.. എന്നെ തേടി വന്നണഞ്ഞതോ മണ്ണിൽ പൂത്ത സൗഭാഗ്യം--(2) പാരേതോ പൂന്തേൻ ചഷകം ഞാനേതോ വീഞ്ഞിൻ ലഹരി--(2) നരലോക പഞ്ഞം തീർക്കാൻ സുരലോകം വാതിൽ തുറന്നേ പ്രഭാ സാന്ദ്രമായ് നി കാലമേ... തെയ്യം താര തെയ്യം താര തെയ് തെയ് തെയ് തെയ്.. കരകാണാ  കടലലമേലെ... മോഹ പൂം കുരുവി പറന്നേ--(2) *പൂവും തേടി വണ്ടണഞ്ഞതോ കാതിൽ വീണ സംഗീതം മാറിൽ താനേ വന്നു വീണതോ വിണ്ണിൻ സൗമ്യ സായൂജ്യം--(2) പൂപോലെ വാനം വിരിയും തേൻ പോലെ മോഹം നുരയും--(2) കസ്തൂരി തൈലവുമായി കൈ...

കാതില്‍ തേന്‍ മഴയായ്‌ പാടൂ

ചിത്രം:തുമ്പോളിക്കടപ്പുറം രചന:ഓ.എന്‍.വി.കുറുപ്പ് സംഗീതം:സലീല്‍ ചൗധരി ആലാപനം:യേശുദാസ്‌ ........................................................................... കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ മധുരമായ്‌ പാടും മണി ശംഖുകളായ് കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ (2) ഒരുക്കുന്നു കൂടോന്നിതാ...ആ....ആ ഒരുക്കുന്നു കൂടോന്നിതാ മലര്‍ക്കൊമ്പില്‍ ഏതോ കുയില്‍ കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ മധുരമായ്‌ പാടും മണി ശംഖുകളായ് കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ (2) ഒരു നാടന്‍ പാട്ടായിതാ.. ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടല്‍ത്തിരയാടുന്നിതീ മണലില്‍ കാതില്‍തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ ക...

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

ജോൺസൺ പൂവച്ചൽ ഖാദർ എം ജി ശ്രീകുമാർ കെ എസ് ചിത്ര Raaga: ശുദ്ധധന്യാസി ദശരഥം .............................................................. മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ... പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... [മന്ദാര...] തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം... വാത്സല്യം... രാപാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം... നൈര്‍മല്യം... തളിരിട്ട താഴ്വരകള്‍ താലമേന്തവേ തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... [മന്ദാര...] എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍ കഴിയുമ്പോള്‍ അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍ അണയുമ്പോള്‍ പടരുന്ന നീലിമയാല്‍ പാദമൂതവേ വളരുന്ന മൂകതയില്‍ ആരുറങ്ങവേ നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു ( മന്ദാരച്ചെപ്പുണ്ടോ )

മുത്തുമണി തൂവൽതരാം

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം [ 2] നറുപൂവിതളില്‍ മധുരം പകരാന്‍ ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാന്‍ എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ.... മുത്തുമണി... കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യകാരുണ്യം സായാഹ്നമായ് താലോലമായ് [2] ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍ താരിളം കിളികളേ ചേക്കേറുമോ [മുത്തുമണി... കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം‍ ഊഞ്ഞാലിടാം പൂപ്പാലയില്‍ [2] തിങ്കള്‍ക്കൊതുമ്പില്‍ ‍പാലാഴി നീന്താം പൊന്നിളം കിളികളെ കളിയാടി വാ [ മുത്തു മണി തൂവല്‍ തരാം...

നഗുമോ ഓ മു ഗനലേ

ഗാനം : നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി ..... സിനിമ : ചിത്രം ഗാനരചന : ത്യാഗരാജ കീര്‍ത്തനം സംഗീതം : കണ്ണൂര്‍ രാജന്‍ ഗായകർ : നെയ്യാറ്റിന്‍കര വാസുദേവന്‍,എം.ജി.ശ്രീകുമാര്‍ വർഷം : 1988 ........................................................................................................ മ് മ് മ് മ് മ് മ് ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ നാ നാ നാ നാ സഗമപനിസാ സനിധപമഗരിനി സാ നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ മു ഗനലേ നി നാ ആ ആ തെലിസി നഗരാജാ ആ ആ ആ ആ ആ ആ ആ ആ ആ നഗരാജാ ധര നിദു പരിവാരുലേല നഗരാജാ ധര നിദു പരിവാരുലേല ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ ജഗമേലേ ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു വഗജു പകുതാളനു നന്നേലു കോരാ ത്യാഗരാജനുന്നതി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ഗമനിധപ...

നീയെന്‍ കിനാവോ പൂവോ നിലാവോ

രഘു കുമാർ എസ് രമേശൻ നായർ കെ ജെ യേശുദാസ് കെ എസ് ചിത്ര ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, Is it 66557 ? Yes May i speak to Miss sunitha menon ? No..its wrong number നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ് ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍ കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (2) നീയെന്‍ കനവിനു നിറമായ് മലരിനു മണമായ് കരളിനു സുഖമായ് കലയുടെ ചിറകായ് മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ് കവിതകള്‍ പാടാന്‍ വാ (നീയെന്‍ കിനാവോ ) നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം മൊഴികളില്‍ മധുരം മിഴികളില്‍ നീലം കുളിരിനു കുളിരായ...

രാപ്പാടി കേഴുന്നുവോ

ഔസേപ്പച്ചൻ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് ആകാശദൂത് .................................................... രാപ്പാടി കേഴുന്നുവോ (2) രാപ്പൂവും വിട ചൊല്ലുന്നുവോ നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍ താരാട്ടു പാടുന്നതാരോ ( രാപ്പാടി..) വിണ്ണിലെ പൊന്‍ താരകള്‍ ഒരമ്മ പെറ്റോരുണ്ണികള്‍ അവരൊന്നു ചേര്‍ന്നോരങ്കണം നിന്‍ കണ്‍നിനെന്തെന്തുത്സവം കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍ (രാപ്പാടി..) പിന്‍ നിലാവും മാഞ്ഞു പോയ് നീ വന്നു വീണ്ടും ഈ വഴി വിട ചൊല്ലുവാനായ് മാത്രമോ നാമൊന്നു ചേരും ഈ വിധം അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി അവരൊന്നു ചേരില്ലേ (രാപ്പാടി..)

ശ്രീലതികകൾ തളിരണിഞ്ഞുലയവേ

ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുർമൊഴിയേ അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും (ശ്രീലതികകൾ) ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ പോരിതെൻ തരള നാദമായ്‌ മധുര ഭാവമായ്‌ ഹൃദയ ഗീതമായ്‌ വരിക ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനി സരിമപ .. ആ.. ആ. ആ.. (ശ്രീലതികകൾ) ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ പോരിതെൽ കരളിലാകവേ മലയസാനുവിൽ നിറ നിലാവുപോൽ വരിക ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.. ആ.. ആ.. ആ.. (ശ്രീലതികകൾ)

സുഖമോ ദേവി

രവീന്ദ്രൻ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് Raaga: ഭൈരവി സുഖമോ ദേവി ........................................................ സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി..... സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി..... സുഖമോ സുഖമോ...(2) നിൻകഴൽ തൊടും മൺ‌തരികളും മംഗലനീലാകാശവും (2) കുശലം ചോദിപ്പൂ നെറുകിൽ തഴുകീ (2) കുളിർ‌പകരും പനിനീർക്കാറ്റും (2) (സുഖമോ ദേവി) അഞ്ജനം തൊടും കുഞ്ഞുപൂക്കളും അഞ്ചിതമാം പൂപീലിയും (2) അഴകിൽ കോതിയ മുടിയിൽ തിരുകീ (2) കളമൊഴികൾ കുശലം ചൊല്ലും (2) (സുഖമോ ദേവി)

സ്വാമിനാഥ പരിപാലയാ സുമാം

സ്വാമിനാഥ (Swaminadha) ചിത്രം:ചിത്രം (Chithram) രചന:മുത്തുസ്വാമി ദീക്ഷിതര്‍ സംഗീതം:കണ്ണൂര്‍ രാജന്‍ ആലാപനം:എം.ജി.ശ്രീകുമാര്‍ ........................................................................... ആ  ആ  ആ  ആ  ആ  ആ  ആ  ആ സ്വാമിനാഥ പരിപാലയാ സുമാം സ്വാമിനാഥ പരിപാലയാ സുമാം സ്വാമിനാഥ പരിപാലയാ സുമാം സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ സ്വാമിനാഥ പരിപാലയാ സുമാം സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ വാമദേവ പാര്‍വ്വതി ആ ആ ആ ആ വാമദേവ പാര്‍വ്വതി സുകുമാര വാമദേവ പാര്‍വ്വതി സുകുമാര വാമദേവ പാര്‍വ്വതി സുകുമാര വാമദേവ പാര്‍വ്വതി സുകുമാര വാരിജാസ് ത്ര സമ്മോഹിതാകാര സാ രിഗമപനി പപമമ രിരിസരി സാ സാ രിഗമപനി പപമമ രിരിസരി സാ മ ഗപമനി പമഗമ രിരിസനി സരിഗമാ പ ഗമ പസാനി പമരിരി സാ രിസനിപ സനിപമ നിപമരിരി സരിഗമ പസനി സരി സ നിപമരി സാ രിസസനിനി പപമമ രിരിസനി സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി സ്വാമിനാഥ പരിപാലയാ സുമാം സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ...

തരളിത രാവിൽ മയങ്ങിയോ

തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ) എവിടെ ശ്യാമകാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം കിളികളും പൂക്കളും നിറയുമെൻ പ്രിയവനം ഹൃദയം നിറയുമാർദ്രതയിൽ പറയൂ‍ സ്നേഹകോകിലമേ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ) ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൌരഭമണിയൂ ഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ) സൂര്യമാനസം കൈതപ്രം ദാമോദരൻ കീരവാണി കെ ജെ യേശുദാസ്

പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും

വിയറ്റ്നാം കോളനി (1992) ബിച്ചു തിരുമല എസ്‌ ബാലകൃഷ്ണന്‍ കെ ജെ യേശുദാസ് ......................................................... സൂര്യോദയം - തങ്ക സൂര്യോദയം - സൂര്യോദയം ആ......ആ..ആ.....(രാഗവിസ്താരം)..... പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും കിഴക്കിനി കോലായില്‍ അരുണോദയം (൨) പകലകംപ്പൊരുളിന്‍റെ ശ്രീരാജധാനി ഹരിത കംബളം നീര്‍ത്തി വരവേല്‍പിനായി ഇതിലെ ഇതിലെ വരൂ സാമഗാന വീണ മീട്ടി അഴകേ പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും കിഴക്കിനി കോലായില്‍ അരുണോദയം || സസരി_ രിരി_രി രി_ _ _ രി_ _ഗ | മപധാ ധധാ_ ധനിസരി ഗാ_ ഗ || || ഗമപമ ഗരിഗഗ സരിനി_ _സരിനി | നിസാ_ ധനി_ _ പധമപ ഗമപധ || നിസ............. (ശ്ലോകം) || പാ_ ധ ധപമാ പധധപ മാ_ പ | ധനിസധ പപമഗ രി_ഗമ പധനി _ || || സഗരിസ _ _നിസ രിഗസരി ഗമഗരി | രിഗഗസ _ നിസസ രിരിസസ നിപധനി || സാ......... (പവനരച്ചെ ഴുതുന്ന.....................). തിരുക്കുറല്‍ പുകള്‍ പാടി കിളികുലം ഇളകുന്നു ഹൃദയങ്ങള്‍ തൊഴുകയ്യില്‍ ഗായത്രി ഉതിരുന്നു ചിലപ്പതികാരം ചിതറുന്ന വാനില്‍ ഇലക്കണമേ നിന്‍ ഭരതവും പാട്ടും അകലെ അകലെ കൊലു വെച്ചുഴിഞ്ഞു തൈ പിറന്ന പൊങ്കല്‍ പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്...

ഉന്നം മറന്നു തെന്നിപ്പറന്ന

അലക്സ് പോൾ എസ് ബാലകൃഷ്ണൻ ബിച്ചു തിരുമല ജാസി ഗിഫ്റ്റ് അൻവർ സാദത്ത് 2 ഹരിഹർ നഗർ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..) പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും ഉശിരേറിയാല്‍ പുലി പുല്ലെടാ ഉശിരില്ലെന്നതു നേരെടാ എലി തുമ്മിയാല്‍ മല വീഴുമോ എരിതീയില്‍ ചിരി വേവുമോ കലഹം കൂടുമുലകം മേടു പലതും കാട്ടിയിതിലെ പായുമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര് ‍(ഉന്നം മറന്നു..) ചെറുകുഴിയാനകളും മദമിളകും കനവുകളില്‍ കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..)