മുത്തുമണി തൂവൽതരാം

മുത്തുമണിത്തൂവല്‍ തരാം
അല്ലിത്തളിരാട തരാം [ 2]
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാന്‍
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ.... മുത്തുമണി...
കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളേ ചേക്കേറുമോ [മുത്തുമണി...
കനിവാര്‍ന്ന രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താം‍
ഊഞ്ഞാലിടാം പൂപ്പാലയില്‍ [2]
തിങ്കള്‍ക്കൊതുമ്പില്‍ ‍പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടി വാ
[ മുത്തു മണി തൂവല്‍ തരാം...

Comments

Popular posts from this blog

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

നഗുമോ ഓ മു ഗനലേ

പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും