ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം

ജോൺസൺ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
Raaga: കല്യാണി
ഞാൻ ഗന്ധർവ്വൻ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്..
അഴകിന്‍ പവിഴം.. പൊഴിയും നിന്നില്‍..
അമൃതകണമായ് സഖീ ധന്യനായ്.. [ദേവാങ്കണങ്ങള്‍]
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങള്‍]
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
സ ഗ ഗ.. സ ഗ മ പ.. മ ധ പ.. മ പ മ
മ ധ നി സ നി ധ ഗ മ ധ നി ധ മ
സ ഗ മ ധ മ ഗ സ നി ധ പ ധ നി സ
പ മ ഗ......
ആലാപമായി.. സ്വരരാഗ ഭാവുകങ്ങള്‍..
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും.. ആ. അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍... [ദേവാങ്കണങ്ങള്‍]

Comments

Popular posts from this blog

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

നഗുമോ ഓ മു ഗനലേ

പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും